Local News

പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു

G

Author

Gramika Team

Published

August 20, 2026

പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു

മട്ടന്നൂർ: മാലൂർ കെ പി ആർ നഗർ പെരുവങാട്ടയിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലി ചത്തു. മയക്ക് വെടി വെച്ച് പിടിച്ച ശേഷം ആറളം ഫാം 13 ബ്ലോക്കിലെ ആർ ആർ ടി കേന്ദ്രത്തിൽ നിരീക്ഷണത്തിനിടെയാണ് പുലി ചത്തത്. ആന്തരികാവയവങ്ങൾക്കുണ്ടായ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം ഉടമയെ ഒന്നാം പ്രതിയാക്കി കേസ് എടുക്കും. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.

Share this article