പണമടങ്ങിയബാഗും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് പോലീസ് പിടിയില്‍
Author
Gramika Team
Published
July 22, 2026

തളിപ്പറമ്പ്: ബസ് കാത്തിരുപ്പ് കേന്ദ്രത്തിൽ നിന്നു പണമടങ്ങിയബാഗും മൊബൈല്‍ ഫോണും കവര്‍ന്ന മോഷ്ടാവ് പോലീസ് പിടിയില്‍. ഏര്യം കണാരംവയലിലെ സന്തോഷ് ഐസക്(48)നെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി.മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അഞ്ച് അടിപിടികേസുകളിലും ഒരു കൊാലക്കേസിലും പ്രതിയാണ് ഇയാള്‍. ചൊവ്വ ഉച്ചയോടെ എടക്കോത്തുവെച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യ്തത്. പന്നിയൂരിലെ കസ്തൂരിപ്പറമ്പില്‍ വീട്ടില്‍ കെ.കെ.ജലീലിന്റെ 12,000 രൂപയും മൊബൈല്‍ഫോണും രണ്ട് ആധാര്‍ കാര്‍ഡും അടങ്ങിയ ബാഗ് ജൂലായ്-17 ന് പുലര്‍ച്ചെ ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെച്ച് ഇയാള്‍ മോഷ്ടിച്ചത്. ഇതിന്റെ സി.സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഐ.പി എം.അജിത്കുമാര്‍, എസ്.ഐ പി.യദുകൃഷ്ണന്‍, എസ്.ഐ കെ.പി.മനോജ്, സീനിയര്‍ സി.പി.ഒ മാരായ പി.വി.വിജേഷ്, കമലേഷ് , സ്‌ക്വാഡ് അംഗങ്ങളായ ടി.വി.വിജേഷ്, പ്രമീഷ്, ഡ്രൈവര്‍ സി.പി.ഒ രമേശന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.