Local News

പണം പോലീസിൽ ഏൽപ്പിച്ച വിദ്യാർത്ഥിനിക്ക് ആദരം

G

Author

Gramika Team

Published

October 6, 2026

പണം പോലീസിൽ ഏൽപ്പിച്ച വിദ്യാർത്ഥിനിക്ക് ആദരം

മട്ടന്നൂർ: ബസ് സ്റ്റാൻഡിൽ നിന്ന് ലഭിച്ച പണം ഉടമയെ കണ്ടെത്താനാകാതെ വന്നപ്പോൾ പോലീസിൽ ഏൽപ്പിച്ച കൊതേരി എൽ.പി. സ്കൂളിലെ വിദ്യാർത്ഥിനി ആൻമിയെ സ്കൂൾ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. കുട്ടിയുടെ സത്യസന്ധതയും കരുണയും സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെടുത്തിയ പാനൂർ കണ്ട്രോൾ റൂം സബ് ഇൻസ്‌പെക്ടർ കെപി അശ്റഫ് സാറിനെയും ചടങ്ങിൽ ആദരിച്ചു. സ്കൂൾ മാനേജർ ശുഹൈബ് കൊതേരി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.കെ. വനജ സ്വാഗതം പറഞ്ഞു. സാമൂഹിക പ്രവർത്തകൻ റഹീസ് കീത്തടത്ത്,പി.ടി.എ. പ്രസിഡന്റ് എം.പി. അബ്ദുർ റഷീദ്, വികസന സമിതി ചെയർമാൻ സി.കെ. മനോജ് കുമാർ, എസ്.ആർ.ജി. കൺവീനർ എൻ.പി. നൗഷീന,സ്കൂൾ HR കെ പി റാഹിദ് മാസ്റ്റർ,എ മുഹമ്മദ്‌ അനീസ് എന്നിവർ സംസാരിച്ചു. ആൻമിയ്ക്ക് ചടങ്ങിൽ ഉപഹാരം നൽകി.പാനൂർ കണ്ട്രോൾ റൂം സബ് ഇൻസ്‌പെക്ടർ കെപി അശ്റഫിനും സ്കൂളിന്റെ ആദരം നൽകി. കുട്ടികളിൽ സത്യസന്ധത, കരുണ, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതിനും നല്ല മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പ്രത്യേക അസംബ്ലിയിലൂടെ സന്ദേശം നൽകിയത്.

Share this article