National News

നേപ്പാളിൽ മിന്നൽ പ്രളയം

G

Author

Gramika Team

Published

August 29, 2026

നേപ്പാളിൽ മിന്നൽ പ്രളയം

കഠ്മണ്ഡു: നേപ്പാളിന്റെ 4 മധ്യജില്ലകളിൽ സംഹാരതാണ്ഡവമാടിയ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 579 ആയി. ആകെ 1927 പേരെ കാണാതായിട്ടുണ്ട്. നേപ്പാളിൽ 910 പേരെയും ടിബറ്റിൽ 558 പേരെയും കാണാതായി. ഇതിൽ 31 രാജ്യങ്ങളിൽ നിന്നുള്ള 476 വിദേശികളടക്കം 590 വിനോദസഞ്ചാരികളുമുണ്ട്. 85 ഇന്ത്യക്കാരെ രക്ഷിച്ചു. 290 ഇന്ത്യൻ പൗരന്മാരെ കാണാനില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യക്കാർ ആരും മരിച്ചതായി സ്ഥിരീകരണമില്ല. മഞ്ഞുമല അടർന്നു നദിയിൽ പതിച്ചതിനെ തുടർന്നാണ് പട്ടണങ്ങളെയും ഗ്രാമങ്ങളെയും വിഴുങ്ങിയ മിന്നൽപ്രളയം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിന് ഇന്ത്യയും ഇറങ്ങും.

Share this article