നെൽകൃഷി വിളവെടുത്തു
Author
Gramika Team
Published
October 1, 2026

മാങ്ങാട്ടിടം: മാങ്ങാട്ടിടം ശങ്കരനെല്ലൂർ കണിക്കൊന്ന ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ചെയ്ത നെൽകൃഷി വിളവെടുത്തു. കൊയ്ത്തുത്സവം മാങ്ങാട്ടിടം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എൻ വി ശ്രീജ ഉദ്ഘാടനം ചെയ്തു. ശങ്കരനെല്ലൂർ വയലിലാണ് കൃഷി ചെയ്തത്. ശങ്കരനെല്ലൂർ വയലിലെ 50 സെന്റ് സ്ഥലത്താണ് നെൽകൃഷി ചെയ്തത്.പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെയായിരുന്നു കൃഷി. പാതിരിയാട് ജൂനിയർ ബേസിക് സ്കൂളിലെ വിദ്യാർത്ഥികളും കൊയ്ത്തുത്സവത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ചടങ്ങിൽ കെ ഷിജിന അധ്യക്ഷയായി. കെ പ്രസീത ,പി ശ്രീലത,ടി രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. കെ മല്ലികയുടെ നേതൃത്വത്തിലുള്ള എട്ടുപേരടങ്ങുന്ന ജെഎൽജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഒരേക്കറോളം സ്ഥലത്ത് നെൽകൃഷിക്ക് പുറമെ ചെണ്ടുമല്ലി, വാഴ, മരച്ചീനി, പച്ചക്കറി ,മഞ്ഞൾ, ഇഞ്ചി ,ചേന തുടങ്ങിയ കൃഷികളും ചെയ്തുവരുന്നുണ്ട്. പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടെ ആയിരുന്നു കൃഷി ഇറക്കിയത്.