Local News

നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലേക്ക് സ്‌കൂട്ടർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു

G

Author

Gramika Team

Published

July 22, 2026

 നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലേക്ക്  സ്‌കൂട്ടർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു

വാരം: കണ്ണൂർ-മട്ടന്നൂർ റോഡിലെ വാരം സി.എച്ച്. ആശുപത്രിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലേക്ക് അമിതവേഗത്തിൽ എത്തിയ സ്‌കൂട്ടർ ഇടിച്ചുകയറി മൂന്ന് പേർക്ക് പരുക്കേറ്റു. കുട്ടിയെ ഡോക്ടറെ കാണിക്കാനായി കുടുംബം പിക്കപ്പ് വാനിൽ എത്തിയതായിരുന്നു. കുട്ടിയെയും അമ്മയെയും വാനിൽ ഇരുത്തിയ ശേഷം പിതാവ് മരുന്ന് വാങ്ങാൻ പോയ സമയത്താണ് സംഭവം നടന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് അമിതവേഗത്തിൽ എത്തിയ സ്‌കൂട്ടർ പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ വാനിന്റെ ബോണറ്റിന് മുകളിലേക്ക് കയറി. വാനിന്റെ ചില്ല് പൊട്ടിയാണ് അമ്മയ്ക്കും കുട്ടിക്കും പരുക്കേറ്റത്. സ്‌കൂട്ടർ യാത്രക്കാരനും സാരമായ പരുക്കുകളുണ്ട്. പരുക്കേറ്റവരെ കണ്ണൂർ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Share this article