നാൽപ്പത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും സ്‌കൂൾ വിദ്യാർത്ഥി കരിയാട് പുളിയ നമ്പ്രത്തെ ശിവസൂര്യയെ കണ്ടെത്താനായില്ല
Author
Gramika Team
Published
September 25, 2026

തലശ്ശേരി: നാൽപ്പത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും സ്‌കൂൾ വിദ്യാർത്ഥി കരിയാട് പുളിയ നമ്പ്രത്തെ ശിവസൂര്യയെ കണ്ടെത്താനായില്ല. കേരളത്തിനകത്തും പുറത്തും അന്വേഷണം വ്യാപിപ്പിച്ചിട്ടും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ ശിവസൂര്യയെ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ശിവസൂര്യയെ കണ്ടെത്തുന്നതിനായി ഇടപെടലുകൾ കൂടുതൽ ശക്തമാക്കാൻ സിറാജുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർന്ന യോഗത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പാനൂർ നഗരസഭാധ്യക്ഷൻ കൂടത്തിൽ നൗഷത്ത് അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ ടി.എം.ബാബുരാജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുഹൈൽ മേക്കുന്ന്, മുൻ ചെയർമാൻ വി.നാസർ, സി.എച്ച് നാരായണൻ, പൂവുള്ളതിൽ രവി, വിനു കരിയാട്, രാജേഷ് പാറകെട്ടിൽ, എൻ കെ.രവി, സൗസൈറ്റി ഫോർ ഹ്യൂമൻ ഇൻവസ്റ്റികേഷൻ കണ്ണൂർ ജില്ല പ്രസിഡന്റ് കെ സുജിത്ത്. ഫൈസൽ, കെ.സി ഹസീന എന്നിവർ സംബന്ധിച്ചു. ആക്ഷൻ കമ്മിറ്റിചെയർപേഴ്‌സണായി നഗരസഭാധ്യക്ഷ നൗഷത്ത് കൂടത്തിലിനെയും ജന കൺവീനറായി കെ.സി ഹസീനയെയും തിരഞ്ഞെടുത്തു.