Local News

നാല് കടകൾ കുത്തിത്തുറന്ന് 17കാരൻ; നാട്ടുകാർ പിടികൂടി

G

Author

Gramika Team

Published

July 14, 2026

നാല് കടകൾ കുത്തിത്തുറന്ന് 17കാരൻ; നാട്ടുകാർ പിടികൂടി

കണ്ണൂർ: കണ്ണാടിപ്പറമ്പിൽ നാല് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. കടകളുടെ ചുമർ കുത്തിത്തുറന്നാണ് പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ 17കാരൻ തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് ചാടിപ്പോയ ശേഷമാണ് മോഷണ പരമ്പര നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇയാൾക്കെതിരെ തലശ്ശേരിയിലും മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Share this article