Local News

നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും

G

Author

Gramika Team

Published

July 17, 2026

നവീകരിച്ച തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഇന്ന് നാടിന് സമർപ്പിക്കും

ത​ല​ശ്ശേ​രി: ​അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 22.36 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​ര​ണം ന​ട​ത്തി​യ ത​ല​ശ്ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഇന്ന് ഉ​ച്ച​ക്ക് 2.30 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ദ്‌​ഘാ​ട​നം. ത​ല​ശ്ശേ​രി ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ ന​വീ​ക​രി​ച്ച ആ​റ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളാ​ണ് ഇ​തോ​ടൊ​പ്പം നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഷൊ​ർ​ണൂ​ർ-​മം​ഗ​ളൂ​രു മെ​യി​ൻ ലൈ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട എ​ൻ എ​സ്.​ജി-3 കാ​റ്റ​ഗ​റി​യി​ൽ​പ്പെ​ട്ട ത​ല​ശ്ശേ​രി സ്റ്റേ​ഷ​ന്റെ വി​ക​സ​നം മ​ല​യോ​ര​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​വും. പ്ര​തി​ദി​നം ശ​രാ​ശ​രി 28,642 യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന ഈ ​സ്റ്റേ​ഷ​ൻ വ​ഴി ദി​വ​സേ​ന 68 മു​ത​ൽ 70 വ​രെ ട്രെ​യി​നു​ക​ളാ​ണ് ഇ​തു​വ​ഴി നി​ല​വി​ൽ ക​ട​ന്നു​പോ​കു​ന്ന​ത്. കേ​ക്ക്, സ​ർ​ക്ക​സ്, ക്രി​ക്ക​റ്റ് എ​ന്നീ മൂ​ന്ന് ‘സി’ ​ക​ളു​ടെ ന​ഗ​ര​മെ​ന്ന് ഖ്യാ​തി​യു​ള്ള ത​ല​ശ്ശേ​രി​യു​ടെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ത​നി​മ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് സ്റ്റേ​ഷ​ൻ ന​വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ല​ബാ​ർ പാ​ച​ക​രീ​തി, തെ​യ്യം ക​ലാ​സൃ​ഷ്ടി​ക​ൾ, ത​ല​ശ്ശേ​രി കോ​ട്ട, മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ്-​ഇ​ൻ ബീ​ച്ച് തു​ട​ങ്ങി​യ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ടം കൂ​ടി​യാ​യ ഈ ​സ്റ്റേ​ഷ​ന്റെ മു​ഖ​ച്ഛാ​യ മ​ല​ബാ​റി​ന്റെ സം​സ്കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഡി​സൈ​നൊ​പ്പം യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷി​ത​വും വൃ​ത്തി​യു​ള്ള​തു​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മാ​റ്റി​യെ​ടു​ത്ത​ത്.

Share this article