Local News
നവീകരിച്ച തലശേരി റെയിൽവേ സ്റ്റേഷൻ ജൂലൈ 17ന് നാടിന് സമർപ്പിക്കും
G
Author
Gramika Team
Published
July 15, 2026

തലശേരി: അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ തലശേരി റെയിൽവേ സ്റ്റേഷൻ ജൂലായ് 17 ന് ഉച്ചയ്ക്ക് 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. തലശേരി റെയിൽവേ സ്റ്റേഷനിൽ രണ്ട് ഫ്ലാറ്റ്ഫോമുകളിലെ പുതിയ കവാടങ്ങളും, ഒരു എസ്ക്കലേറ്റർ, മൂന്ന് ലിഫ്റ്റ്, ഹസാഡ് വാൾ, മികച്ച ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നവീകരണം പൂർത്തിയാക്കയത്. യാത്രക്കാരുടെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ നവീകരിച്ചത്. തലശേരി സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് റെയിൽവേ സ്റ്റേഷനുകളാണ് 17 ന് ഇതോടൊപ്പം നാടിന് സമർപ്പിക്കുക.