Local News
നടാല്‍ ദേശീയപാതയിലെ അപകടം: ചികിത്സയിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഷബീര്‍ താണയും വിടവാങ്ങി.
N
Author
news desk
Published
October 22, 2026

ഇക്കഴിഞ്ഞ 15ന് രാത്രി 7:15 ഓടെ ആയിരുന്നു അപകടം .മാഹി സെന്റ് തെരേസാസ് ദേവാലയ തിരുനാള്‍ ആഘോഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു അനൂപും സുഹൃത്ത് ഷബീറും. ഇതേ ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സര്‍വീസ് റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനൂപിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ഗുരുതര പരിക്കുകളോടെ ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷബീര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്നു അനൂപും സുഹൃത്ത് ഷബീറും.