Entertainment

ധൂമകേതു' ട്രെയിലർ പുറത്ത്

G

Author

Gramika Team

Published

September 19, 2026

ധൂമകേതു' ട്രെയിലർ പുറത്ത്

പ്രേക്ഷകര്‍ ഏറ്റെടുത്ത 'നെയ്മര്‍' എന്ന ചിത്രത്തിന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന, 'സൂക്ഷ്മദർശിനി'ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ 'ധൂമകേതു'വിന്‍റെ രസകരമായ ട്രെയിലർ പുറത്ത്. സജിൻ ഗോപുവും നിഖില വിമലും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയറ്ററുകളിലെത്തും. ഒരു വേറിട്ട ടൈം ട്രാവൽ ചിത്രമാണെന്ന സൂചന നൽകിയിരിക്കുന്നതാണ് ട്രെയിലർ. രസകരമായതും കൗതുകം നിറയ്ക്കുന്നതുമായ ഒട്ടേറെ മുഹൂർത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് മനസ്സിലാക്കാനാകുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് 'ധൂമകേതു' ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്.

Share this article