Health

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്

G

Author

Gramika Team

Published

September 5, 2026

ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്

രുചി കൊണ്ടും ഗുണം കൊണ്ടും ഏവർക്കും പ്രിയപ്പെട്ട ഒരു ഫലമാണ് വാഴപ്പഴം. വർഷത്തിൽ 365 ദിവസവും ഒരുപോലെ ലഭ്യമാകുന്ന ഈ പഴം, ഒരു ലളിതമായ പ്രഭാതഭക്ഷണമായോ, വിശപ്പകറ്റാൻ പാകത്തിലുള്ള സ്നാക്കായോ, ഡെസേർട്ടുകളിലെ പ്രധാന കൂട്ടായോ ഒക്കെ നമ്മുടെ ഭക്ഷണക്രമത്തിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ദിവസവും ഒരു വാഴപ്പഴം വീതം തുടർച്ചയായി 50 ദിവസം കഴിച്ചാൽ ശരീരത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക? പോഷകങ്ങളുടെ കലവറവളരെ എളുപ്പത്തിൽ ദഹിക്കുന്നതും എന്നാൽ ശരീരത്തിന് ആവശ്യമായ ഊർജം ഉടനടി നൽകുന്നതുമായ പോഷകങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. യുഎസ്ഡിഎ കണക്കുകൾ പ്രകാരം 100 ഗ്രാം വാഴപ്പഴത്തിൽ 89 കാലറി, 22.80 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.60 ഗ്രാം ഡയറ്ററി ഫൈബർ, 1.09 ഗ്രാം പ്രോട്ടീൻ, 358 മില്ലിഗ്രാം പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇതുകൂടാതെ കൊളസ്ട്രോൾ തീരെയില്ല എന്നതും ഇതിന്റെ വലിയൊരു പ്രത്യേകതയാണ്. 1. മെച്ചപ്പെട്ട ഹൃദയാരോഗ്യവും രക്തസമ്മർദ നിയന്ത്രണവും: വാഴപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം സാധാരണ നിലയിൽ നിലനിർത്താൻ സഹായിക്കുന്നു. 2. ദഹനപ്രക്രിയ ഊർജിതമാകുന്നു: വാഴപ്പഴത്തിലെ നാരിന്റെ സാന്നിധ്യം മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ഇത് സഹായകരമാണ്. 3. ഉടനടി ലഭിക്കുന്ന ഊർജം: വർക്കൗട്ടിന് മുൻപോ ശേഷമോ കഴിക്കാൻ പറ്റിയ മികച്ച ആഹാരമാണ് വാഴപ്പഴം. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാരയും കാർബോഹൈഡ്രേറ്റും ശരീരത്തിന് പെട്ടെന്ന് ഊർജം നൽകുന്നു. 4. മാനസികാരോഗ്യം: വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി6 തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സന്തോഷം നൽകുന്ന സെറോടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു.

Share this article