ദിലീപ് ആയി ‘ജയിലർ 2’വിൽ സുരാജ്
Author
Gramika Team
Published
September 21, 2026

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ സിനിമയുടെ ആദ്യ ക്യാരക്ടർ ടീസർ റിലീസ് ചെയ്തു. ചിത്രത്തില്‍ വില്ലൻ കഥാപാത്രമായി എത്തുന്ന സുരാജ് വെഞ്ഞാറമ്മൂടിന്റെ ക്യാരക്ടർ ലുക്ക് ആണ് പുറത്തുവന്നത്. അനിരുദ്ധിന്റെ ഗംഭീര തീം മ്യൂസിക്കിൽ കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജിന്‍റെ ടീസർ ഇതിനോടകം 30 ലക്ഷം ആളുകളാണ് കണ്ടത്. സുരാജിനെ കൂടാതെ ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഗദ, ഷംന കാസിം, രാജേഷ് മാധവൻ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്. വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം. ചിത്രം ഒക്ടോബർ 15ന് തിയറ്ററുകളിലെത്തും. 2023ൽ ആയിരുന്നു ടൈഗർ മുത്തുവേൽ പാണ്ഡ്യനായി ‘ജയിലറി’ലൂടെ രജനീകാന്ത് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ആഗോള ബോക്സ് ഓഫിസില്‍ 600 കോടിയിലേറെയാണ് ചിത്രം നേടിയത്. അനിരുദ്ധ് രവിചന്ദർ തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംഗീതസംവിധാനം. മോഹൻലാൽ, ശിവരാജ് കുമാർ, രമ്യ കൃഷ്ണൻ, സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മ രാജൻ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.