Local News

തെളിവെടുപ്പ് പൂർത്തിയായി അർജുൻ ആയങ്കിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

G

Author

Gramika Team

Published

August 13, 2026

തെളിവെടുപ്പ് പൂർത്തിയായി അർജുൻ ആയങ്കിയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും

കണ്ണൂര്‍: സൈബർ പൊലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വരെ ഉണ്ടെങ്കിലും തെളിവെടുപ്പ് പൂര്‍ത്തിയായതിനാലാണ് ഇന്ന്‌ തന്നെ ഹാജരാക്കുന്നത്. അതേസമയം ചോദ്യം ചെയ്യല്‍ ഇന്ന്‌ ഉച്ച വരെ തുടരും. ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കേസിലാണ് ആയങ്കിയെ കസ്റ്റഡിയില്‍ വാങ്ങിയത്. കുറ്റകൃത്യത്തിനായി ഉപയോഗിച്ചെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ പൊലീസ് ഇന്നലെ കണ്ടെടുത്തിരുന്നു. അതിനിടെ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് ഇന്നലെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വളപട്ടണം ഇന്‍സ്പെക്ടര്‍ കൈമാറിയിരുന്നു.

Share this article