Local News

തൂഫാന്‍ പദ്ധതി വന്നതിന് ശേഷം വാഹനാപകടങ്ങളിൽ മാറ്റമുണ്ടായെന്ന് രമേശ് ചെന്നിത്തല

G

Author

Gramika Team

Published

July 18, 2026

തൂഫാന്‍ പദ്ധതി വന്നതിന് ശേഷം വാഹനാപകടങ്ങളിൽ മാറ്റമുണ്ടായെന്ന് രമേശ് ചെന്നിത്തല

കണ്ണൂർ. ലഹരി മാഫിയയെ കണ്ട് ജനം ഭയന്നോടിയിരുന്ന അവസ്ഥയ്ക്ക് ഓപ്പറേഷൻ തൂഫാൻ പദ്ധതി വന്നതിന് ശേഷം മാറ്റമുണ്ടായെന്നും ഇപ്പോൾ ജനങ്ങളെ ഭയന്ന് മാഫിയ ഓടുകയാണെന്നും മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് കണ്ണൂർ ജവാഹർ സ്‌റ്റേഡിയത്തിൽ നടന്ന ഐക്യദാർഡ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൂഫാൻ വന്നതിന് ശേഷം വാഹനാപകടങ്ങളിൽ 10 ശതമാനം കുറവ് വന്നതായും ആക്രമങ്ങൾ, കൊലപാതകങ്ങൾ എന്നിവ 9 ശതമാനത്തോളം കുറഞതായും രമേശ് ചെന്നിത്തല കുട്ടിച്ചേർത്തു. മേയർ പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കണ്ണൂർ മാലിന്യ മുക്ത പദ്ധതിക്ക് വേണ്ടി ഏർപെടുത്തിയ മൊബൈൽ ആപ്പിൻ്റെ പ്രകാശനം കെ. സുധാകരൻ എം.പി. നിർവഹിച്ചു. കെ. സുധാകരൻ എം പി, കലക്ടർ പി.വിഷ്ണുരാജ് , കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ വിജയ് ഭാരത് റെഡ്ഡി, ടി . ഒ . മോഹനൻ എം എൽ എ, കെ.വി. സുമേഷ് എം എൽ എ , ഡി സി സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, ഡപ്യൂട്ടി മേയർ കെ.പി. താഹിർ തുടങ്ങിയവർ പ്രസംഗിച്ചു.

Share this article