Local News
തിരുവോണം ബമ്പർ 2026 ജില്ലാതല ടിക്കറ്റ് പ്രകാശനം നടന്നു
G
Author
Gramika Team
Published
July 20, 2026

കണ്ണൂർ: തിരുവോണം ബമ്പർ 2026 ജില്ലാതല ടിക്കറ്റ് പ്രകാശനം നടന്നു. ജില്ലാ ഇൻഫർമേഷൻ ഹാളിൽ നടന്ന ചടങ്ങ് അഡ്വ.ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.ലിഷ ദീപക്ക് അധ്യക്ഷത വഹിച്ചു. കണ്ണൂർ എ ഡി എം പി.എൻ പുരുഷോത്തമൻ വിശിഷ്ടാതിഥിയായി. അബ്ദുൽ കരീം സി പി ,സജേഷ് പി വി ,മടപ്പള്ളി രാമകൃഷ്ണൻ ,മനോജ് എം ,പ്രേമൻ പി പി ,രജിത് കുമാർ എം കെ,പ്രേംജിത്ത് പൂച്ചാലി ,വീരേന്ദ്രകുമാർ പി ,ഉമേശൻ പി , ധനിൽ എം ബി തുടങ്ങിയവർ സംസാരിച്ചു. സെപ്തംബർ 26 ന് നറുക്കെടുക്കുന്ന ടിക്കറ്റിൻറെ വില 500 രൂപയാണ്.