താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Author
Gramika Team
Published
October 7, 2026

കൂത്തുപറമ്പ്: താർ ജീപ്പും ബൈക്കും ഇടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൂത്തുപറമ്പിനടുത്ത കാര്യാട്ടുപുറം സ്വദേശി കെ പി നബീലാണ് മരിച്ചത്. കൂത്തുപറമ്പ് പഴയ നിരത്ത് റോഡ് ജംഗ്ഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച രാത്രി 11:30 ഓടെയായിരുന്നു അപകടം.കൂത്തുപറമ്പ് ഭാഗത്തു നിന്നും തൊക്കിലങ്ങാടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു നബീൽ. പഴയ നിരത്ത് റോഡ് ജംഗ്ഷന് സമീപത്ത് വെച്ച് റോഡിന്റെ എതിർ ഭാഗത്തുണ്ടായിരുന്ന ടാർ ജീപ്പ് കൂത്തുപറമ്പ് ഭാഗത്തേക്ക് പോകാനായി യുടേൺ എടുത്തപ്പോൾ നബീൽ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നബീലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ 4:00 മണിയോടെയാണ് മരണം സംഭവിച്ചത്. എറണാകുളത്ത് കോഫി ഷോപ്പിലെ ജീവനക്കാരനാണ് നബീൽ 29 വയസ്സായിരുന്നു.