G

Author

Gramika Team

Published

July 3, 2026

തളിപ്പറമ്പില്‍ കിണറ്റില്‍ ചാടിയ യുവതി മരിച്ചു; രക്ഷിക്കാന്‍ ചാടിയ അമ്മയ്ക്ക് ഗുരുതര പരുക്ക്

തളിപ്പറമ്പില്‍ കിണറ്റില്‍ ചാടിയ യുവതി മരിച്ചു; രക്ഷിക്കാന്‍ ചാടിയ അമ്മയ്ക്ക് ഗുരുതര പരുക്ക്

കണ്ണൂർ: തളിപ്പറമ്പ് ചവനപ്പുഴ കൃഷ്ണപിള്ള വായനശാലയ്ക്ക് സമീപം അമ്മയും മകളും കിണറ്റിൽ ചാടി. സംഭവത്തിൽ മകൾ കര്യാപത്ത് ചിത്രലേഖ (38) മരിച്ചു. അമ്മ കര്യാപത്ത് ലക്ഷ്മി പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ അഞ്ചരയ്ക്കാണ് ഇവർ കിണറ്റിൽ ചാടിയതെന്നാണ് വിവരം. ഇരുവരെയും കാണാനില്ലാത്തതിനാൽ രാവിലെ മുതൽ പ്രദേശവാസികൾ‌ തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് ചിത്രലേഖയേയും ലക്ഷ്മിയേയും കണ്ടെത്തിയത്. ചിത്രലേഖ മരിച്ചെങ്കിലും ലക്ഷ്മി കിണറ്റിലെ കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു. ചിത്രലേഖ മാനസികാസ്വാസഥ്യം ഉള്ളയാളാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. മകളെ രക്ഷിക്കാനായി അമ്മ കിണറ്റിൽ ചാടിയതാണെന്നാണ് വിവരം.

Share Article