Local News

തളിപ്പറമ്പില്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

N

Author

news desk

Published

October 13, 2026

 തളിപ്പറമ്പില്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ് പുഷ്പഗിരി കെ.ഹൗസില്‍ മുഹമ്മദ് ഹാസിഫിനെയാണ് തളിപ്പറമ്പ് പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. പ്രതിയില്‍ നിന്ന് ഏഴ് ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ദേശീയപാതയില്‍ ഏഴാം മൈലിന് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് മുഹമ്മദ് ഹാസിഫ് സഞ്ചരിച്ച കാര്‍ തടഞ്ഞത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കാറിന്റെ ഡാഷ് ബോര്‍ഡില്‍ രഹസ്യമായി സൂക്ഷിച്ച നിലയില്‍ എംഡിഎംഎ കണ്ടെത്തുകയായിരുന്നു.തളിപ്പറമ്പ് എസ്.ഐ. വി. സിജിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എ.എസ്.ഐ. എം. സതീശന്‍, സി.പി.ഒ ഡ്രൈവര്‍ ഷജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന കണ്ണിയാണോ ഇയാള്‍ എന്നും, എവിടെ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this article