Local News

തലശ്ശേരി മട്ടാമ്പ്രം കവലയിൽ റോഡിന്റെ ഒരു ഭാഗം തകർന്നത് അപകട കെണിയായി

N

Author

news desk

Published

October 24, 2026

തലശ്ശേരി മട്ടാമ്പ്രം കവലയിൽ  റോഡിന്റെ ഒരു ഭാഗം തകർന്നത് അപകട കെണിയായി

ദേശീയപാതയിൽ തലശ്ശേരി മട്ടാമ്പ്രം കവലയിൽ നിന്നും മുകുന്ദ് മല്ലർ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗമാണ് തകർന്നത് .നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇവിടെ അപകടത്തിൽപ്പെടുന്നത്. ദേശീയപാതയിൽ നിന്നും റോഡിലേക്ക് പ്രവേശിക്കുന്ന ഈ ഭാഗമാണ് തകർന്നത്.റോഡിൽ വലിയ കുഴി രൂപപ്പെട്ട അവസ്ഥയാണ് റോഡ് ഈ അവസ്ഥയിൽ ആയിട്ട് ഏറെക്കാലമായി,നേരത്തെ ഒരു തവണ ചെറിയ രീതിയിലുള്ള അറ്റകുറ്റപ്രവർത്തികൾ നടത്തിയിരുന്നെങ്കിലും മഴയിൽ റോഡ് വീണ്ടും പഴയ അവസ്ഥയിൽ തന്നെയായി.എത്രയും പെട്ടെന്ന് ആറ്റുകൂറ്റ പ്രവർത്തി നടത്തി റോഡിലെ അപകട കെണി ഒഴിവാക്കി ഗതാഗതം സുഖമമാക്കണം എന്ന ആവശ്യം ശക്തമാണ്.

Share this article