Local News

തലശേരിയിൽ ബസ്സിൽ നിന്നും തെറിച്ചുവീണു, സ്കൂൾ വിദ്യാർത്ഥിനി രക്ഷപെട്ടത് അത്ഭുതകരമായി

N

Author

news desk

Published

October 14, 2026

തലശേരിയിൽ  ബസ്സിൽ നിന്നും തെറിച്ചുവീണു, സ്കൂൾ വിദ്യാർത്ഥിനി രക്ഷപെട്ടത് അത്ഭുതകരമായി

ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് യാത്രക്കിടെ ബസ്സില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി തലനാരിഴക്ക് രക്ഷപെട്ടു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന തേജാറാം ബസിൽ നിന്നാണ് വിദ്യാര്‍ഥിനി തെറിച്ച് വീണത്.രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിന്നുമാണ് വിദ്യാര്‍ഥിനി ബസ്സിൽ കയറിയത്. പൂർണ്ണമായും ഉള്ളിലേക്ക് പ്രവേശിക്കുന്നതിനും ഡോര്‍ അടയുന്നതിനും മുമ്പേ ഡ്രൈവർ വാഹനം മുന്നോട്ടേക്ക് എടുത്തതാണ് കുട്ടി റോഡിലേക്ക് വീഴാന്‍ കാരണമായത്. പെട്ടെന്നുണ്ടായ ആഘാതത്തിൽ വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വലിയൊരു ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. അപകടം ഉണ്ടായിട്ടും ബസ് നിർത്താതെ പോയതിൽ യാത്രക്കാരും നാട്ടുകാരും ശക്തമായി പ്രതിഷേധിച്ചു.അനുദിനം വർദ്ധിച്ചുവരുന്ന സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനും അശ്രദ്ധമായ ഡ്രൈവിംഗിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share this article