Local News

തലശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.

G

Author

Gramika Team

Published

July 18, 2026

തലശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.

തലശേരി: അമൃത് ഭാരത് പദ്ധതിയിലൂടെ നവീകരണം പൂർത്തിയാക്കിയ തലശേരി റെയിൽവേ സ്റ്റേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി റെയിൽവെ സ്റ്റേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ കാരായി രാജൻ എം.എൽ എ, എം.പി.മാരായ ഷാഫി പറമ്പിൽ , പി.സി. സദാനന്ദൻ , നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ, പി.കെ. കൃഷ്ണദാസ് തുടങ്ങിവിവിധ മേഖലയിലുള്ളവർ പരിപാടിയിൽ സംബന്ധിച്ചു. തലശേരി റെയിൽവേ സ്റ്റേഷനിൽ രണ്ട് ഫ്ലാറ്റ്ഫോമുകളിലെ പുതിയ കവാടങ്ങളും, ഒരു എസ്ക്കലേറ്റർ, മൂന്ന് ലിഫ്റ്റ്, ഹസാഡ് വാൾ, മികച്ച ടിക്കറ്റ് കൗണ്ടറുകൾ, വിശാലമായ പാർക്കിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെയാണ് നവീകരണം പൂർത്തിയായത്. യാത്രക്കാരുടെ സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഷൻ നവീകരിച്ചത് തലശേരി സ്റ്റേഷൻ ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് റെയിൽവേ സ്റ്റേഷനുകളാണ് നാടിന് സമർപ്പിച്ചത്.

Share this article