Local News
തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്
G
Author
Gramika Team
Published
August 12, 2026

കണ്ണൂർ: തലശേരി - കോഴിക്കോട് ദേശീയപാതയിലെ ന്യൂമാഹി പുന്നോലിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നാൽപതോളം പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. തലശേരി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ തലശേരിയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്. ഇരു ബസുകളുടെയും അമിതവേഗതയാണ് വലിയ അപകടത്തിന് വഴിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ന്യൂമാഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.