തലശേരി പിലാക്കൂലിൽ പലചരക്ക് കടയിൽ തീപ്പിടിത്തം.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് നിഗമനം
Author
news desk
Published
October 20, 2026

തലശേരി പിലാക്കൂലിൽ പലചരക്ക് കടയിൽ തീപ്പിടിത്തം.ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് നിഗമനം തീപിടിത്തം ഉണ്ടായത് ഗാർഡൻസ് റോഡ് ജങ്ഷനിലെ കടയിൽ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് നിഗമനം.സംഭവം തിങ്കളാഴ്ച്ച രാത്രിയോടെ ഗാർഡൻസ് റോഡ് ജങ്ഷനിലെ എം.സി പി സ്റ്റോറിലാണ് തീപ്പിടുത്തം ഉണ്ടായത്.തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം ഇൻവർട്ടിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂനിറ്റ് വർക്കിങ് പ്രസിഡന്റ് കെ.എൻ.പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.4 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ പ്രസാദ് പറഞ്ഞു. തലശേരി അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് ഒരുമണിക്കൂറിലേറെ പ്രയത്നിച്ചാണ് തീയണച്ചത് . കടയിലെ സാധനങ്ങൾ ഭൂരിഭാഗവും കത്തി നശിച്ചു. ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസവും ഉണ്ടായി.