തലശേരി നഗരസഭയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനം
Author
Gramika Team
Published
July 16, 2026

തലശേരി: നഗരസഭയിലെ കുടിവെള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ട് തലശേരി നിയോജക മണ്ഡലം എം.എല്‍ എ കാരായി രാജന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്. സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട പ്രത്യേക അനുമതികള്‍ എം.എല്‍ എ ഇടപ്പെട്ട് ഉടന്‍ ലഭ്യമാക്കും.മലബാര്‍ കാന്‍സര്‍ സെന്‍ററിലേക്കും മറ്റും 12.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള 3 കോടിയുടെ ജലസംഭരണി നിര്‍മ്മാണ പ്രവര്‍ത്തിയും സുനാമി കോളനിയിലെ 3 കോടി രൂപയുടെ 12.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയില്‍ നിന്നും പ്രധാന ലൈന്‍ സ്ഥാപിക്കല്‍ പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്.നേഴ്സിങ്ങ് കോളേജ് മുതല്‍ ജംപ്ലാസ്റ്റ് ജംഗ്ഷന്‍ വരെ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന 5 കോടിയുടെ പൈപ്പ് സ്ഥാപിക്കല്‍ പ്രവര്‍ത്തിയും കുട്ടി മാക്കൂലില്‍ നിന്ന് സംപിലേക്ക് പൈപ്പ് സ്ഥാപിക്കലും ബൂസ്റ്റര്‍ സംപും, പമ്പ് ഹൗസ് നിര്‍മ്മിക്കുന്ന 3 കോടിയുടെ പ്രവര്‍ത്തിയുംഉടന്‍ ആരംഭിക്കും.അമൃത് കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തികരിക്കാനും റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാനും ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍ എ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മാരായ കെ. ഭാരതി,സി ഒ. ടി. ഷെബീര്‍, സ്മിത, കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, നഗരസഭ സെക്രട്ടറി എന്‍.സുരേഷ്കുമാര്‍ , എക്സിക്യൂട്ടീവ് എഞ്ചിനിയര്‍മാരായ ഗ്രേസി ജോസഫ്, റിജു, വാട്ടര്‍ അതോററ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.