Local News

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൊകേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കടകള്‍ക്കും ഒരു ക്വാര്‍ട്ടേഴ്സിനും പിഴ ചുമത്തി

N

Author

news desk

Published

October 19, 2026

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൊകേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കടകള്‍ക്കും ഒരു ക്വാര്‍ട്ടേഴ്സിനും പിഴ ചുമത്തി

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ജില്ലാതല എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മൊകേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് കടകള്‍ക്കും ഒരു ക്വാര്‍ട്ടേഴ്സിനും പിഴ ചുമത്തി.മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതര സംസ്ഥാന കുടുംബങ്ങള്‍ താമസിക്കുന്ന വള്ളങ്ങാട്ടെ ക്വാര്‍ട്ടേഴ്‌സില്‍ ജൈവ -അജൈ വ മാലിന്യങ്ങള്‍ പലസ്ഥലങ്ങളിലായി വലിച്ചെറിഞ്ഞതായി സ്‌ക്വാഡ് കണ്ടെത്തി. ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്ത് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട നിലയിലായിരുന്നു.താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ജൈവ സംസ്‌കരണ ഉപാധികളും സ്ഥാപിച്ചിരു ന്നില്ല.അജൈവമാലിന്യം പൂര്‍ണ്ണമായും ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കിയിരുന്നില്ലെന്നും സ്‌ക്വാഡ് കണ്ടെത്തി. ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പി യൂസഫിന് 15000 രൂപ പിഴ ചുമത്തി. മാലിന്യം തരം തിരിക്കാതെ വൃത്തിഹീനമായ രീതിയില്‍ സൂക്ഷിച്ചതിനും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിനുംതങ്ങള്‍ പീടികയിലെ പാറക്കല്‍ വെജിറ്റബിള്‍സ് & ഫ്രൂട്ട്‌സ്, ദേ തടിയന്‍സ് തട്ടുകട, വള്ളങ്ങാട് ഹോട്ടല്‍ ഗുരുസന്നിധി എന്നീ സ്ഥാപനങ്ങള്‍ക്ക് 1000 രൂപ വീതവും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മൊകേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ കെ ആര്‍ അജയകുമാര്‍, പി എസ് പ്രവീണ്‍, ഷാലിഖ്, മൊകേരി പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജെസ്ന ഷെറീന്‍ എന്നിവടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Share this article