'ഡിസി' ബോക്‌സ് ഓഫിസില്‍ കുതിക്കുന്നു
Author
Gramika Team
Published
August 10, 2026

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്‌ത 'ഡിസി' ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. പ്രേക്ഷകർക്കൊപ്പം നിരൂപകരും വലിയ പ്രശംസ നൽകുന്ന ചിത്രം തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. സൺ പിക്ചേഴ്‌സിന്‍റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. ആഗോള ബോക്‌സ് ഓഫിസില്‍ ഗംഭീര പ്രകടനമാണ് ചിത്രം കാഴ്‌ച വയ്ക്കുന്നത്. ആദ്യദിനത്തില്‍ 6.19 കോടി രൂപയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 1.15 കോടി രൂപയും ചിത്രത്തിന് ലഭിച്ചു. ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 5.04 കോടി രൂപയും നെറ്റ് കലക്ഷന്‍ 4.40 കോടി രൂപയുമാണ്. തമിഴ് നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിവസം 2.85 കോടി ചിത്രം നേടി, തെലുഗുവില്‍ നിന്ന് 1.25 കോടി രൂപയാണ് ലഭിച്ചത്. സൂപ്പർ ഹിറ്റ്സം വിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ, വാമിക ഗബ്ബിയാണ് നായികയായി എത്തിയിരിക്കുന്നത്. കേരളത്തിലും ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്ന ചിത്രം, അവർക്കുള്ള തീയേറ്റർ നിമിഷങ്ങൾ കോർത്തിണക്കിയാണ് കഥ പറയുന്നത്.