Entertainment

ജേസൺ സഞ്ജയ് ചിത്രം സിഗ്‍മ; നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും നേടിയത് 7 കോടി

G

Author

Gramika Team

Published

October 6, 2026

ജേസൺ സഞ്ജയ് ചിത്രം സിഗ്‍മ; നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്നും നേടിയത് 7 കോടി

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്‍മ സിനിമയുടെ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ പുറത്ത്. നാല് ദിവസത്തിൽ 7.05 കോടി രൂപയാണ് പടത്തിന്റെ ​ഗ്രോസ് കളക്ഷൻ എന്നാണ് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ നെറ്റ് കളക്ഷൻ 6.20 കോടിയുമാണ്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒക്ടോബർ 2ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. സിഗ്‍മ കേരളത്തിൽ വിതരണം ചെയ്‍തിരിക്കുന്നത് ​ഗോകുലം ​ഗോപാലന്റെ ശ്രീ ​ഗോകുലം മൂവീസ് ആണ്. തമന്‍ എസ് സംഗീതം നൽകുന്ന ചിത്രമാണ് 'സിഗ്‍മ'. ജി കെ എം തമിഴ് കുമരനാണ് സി​ഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്‍, യോഗ് ജാപി, മഹാലക്ഷ്‍മി, ഷീല രാജ്‍കുമാര്‍, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share this article