ജയിലർ 2’ ട്രെയിലർ തൂക്കി മോഹൻലാൽ
Author
Gramika Team
Published
October 6, 2026

മലയാളി പ്രേക്ഷകർക്ക് ആവേശം പകർന്നാണ് ‘ജയിലർ 2’ ട്രെയിലര്‍ എത്തിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രത്തിന്റെ ലുക്കും സ്വാഗുമാണ് ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിൽ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് നെൽസൺ രണ്ടാം ഭാഗത്തിൽ മാത്യുവിനെ കൊണ്ടുവരുന്നത്. ഇത്തവണ മാത്യുവിന് മുഴുനീള ഡാർക്ക് മോഡ് ആണെന്നും കേൾക്കുന്നു. വെറും രണ്ട് സെക്കൻഡ് മാത്രമാണ് ട്രെയിലറിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ബാക്കിയുള്ള കാറിനുളളിൽ നിന്നുള്ള മിന്നായം പോലെ വന്നു പോകുന്ന രണ്ട് ഷോട്ടുകളും. ചിത്രത്തിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്ന ജിഷാദ് ഷംസുദ്ദീൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മോഹൻലാൽ വില്ലനായാണ് ഇത്തവണ എത്തുകയെന്ന ചില ഫാൻ തിയറികളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ആദ്യ ഭാഗത്തിൽ അൽപം സൗമ്യനായിരുന്നുവെങ്കിലും മാത്യുവിന്റെ കഴിഞ്ഞ കാലം പറയുന്ന ഭാഗം ടെറർ ആകുമെന്നും കേൾക്കുന്നു.