ജനത്തിന് ഷോക്കായി വൈദ്യുതി നിരക്കും സർചാർജും വർദ്ധിക്കും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്ത് റഗുലേറ്ററി കമ്മീഷൻ
Author
Gramika Team
Published
October 19, 2026

ജനങ്ങൾക്ക് തിരിച്ചടിയായി സംസ്ഥാനത്ത് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം. വൈദ്യുതി നിരക്കിലും സർചാർജുകളിലും വർദ്ധനവിന് കളമൊരുക്കി പുതിയ താരിഫ് നയം ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ വിജ്ഞാപനം ചെയ്തതയാണ് വിവരം.. അടുത്ത അഞ്ച് വർഷത്തേയ്ക്ക് നടപ്പാക്കുന്ന പുതിയ നയം ഏപ്രിൽ മാസം മുതൽ പ്രാബല്യത്തിൽ വന്നേക്കും.പുതിയ തീരുമാനം നടപ്പിലാവുകയാണെങ്കിൽ വൈദ്യുതി മുടക്കത്തിൽ പൊറുതി മുട്ടിയ ജനത്തിന് ഇരുട്ടടിയാകും കെ.എസ്.ഇ.ബിയുടെ മുൻകാല നഷ്ടം അയ്യായിരം കോടിയോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക ബാധ്യതയും ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കുന്ന തരത്തിലാണ് പുതിയ നയത്തിന്റെ ഘടന. ഇതിന്റെ ഭാഗമായി ഇന്ധന സർചാർജും നിരക്കിൽ ഉൾപ്പെടുത്തിയേക്കും. കൂടാതെ, വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയം മാറ്റാൻ തീരുമാനിച്ചതായും സൂചനയുണ്ട്. ഇനി മുതൽ വൈകീട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം.