Local News

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

G

Author

Gramika Team

Published

August 22, 2026

ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

മട്ടന്നൂർ: നാടിൻ്റെ കൂട്ടായ്മയിൽ കീഴല്ലൂർ തെരൂർ വയലിൽ വിരിഞ്ഞ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു. തെരൂർ വയൽ നാട്ടൊരുമ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. തെരൂറിലെ യുവ ക്ഷീരകർഷകൻ പ്രദുൽ പ്രദീപ് എളമ്പാറ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്ക് പൂക്കൾ കൈമാറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 10 സെൻറ് സ്ഥലത്താണ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി ആരംഭിച്ചത്. ഓണത്തിന് പൂക്കളമൊരുക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പൂകൃഷിയിൽ നൂറ് മേനി വിളവുണ്ടായതായും വരും കലങ്ങളിൽ കാർഷിക മേഖലക്ക് കൂടുതൽ ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സിക്രട്ടറി കെ കെ ജിജേഷ് അധ്യക്ഷനായി.പി സി പത്മനാഭൻ, ടി പ്രകാശൻ,ആർ കെ വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ക്ലബ്ബ് പ്രവർത്തകരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ വിരിഞ്ഞ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നാടിൻ്റെ കൂട്ടായ്മയുടെ മനോഹര കാഴ്ചയായി മാറി.

Share this article