Entertainment

ചിദംബരം ചിത്രം ബാലൻ ഇനി ഒടിടിയിൽ കാണാം

G

Author

Gramika Team

Published

July 18, 2026

ചിദംബരം ചിത്രം ബാലൻ ഇനി ഒടിടിയിൽ കാണാം

മഞ്ഞുമ്മൽ ബോയ്സ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ബാലൻ: ദി ബോയ്'. ജൂൺ 19 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു നേടിയിരുന്നത്. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയത്. തിയേറ്ററുകളിൽ മികച്ച പ്രശ്മാസകല നേടിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൈവരിച്ചിരുന്നു. ഇപ്പോഴിതാ ചിത്തരത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 31 മുതൽ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. നേരത്തെ കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിമിൽ പ്രദർശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകൻ്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫർസാന പാലത്തിങ്കൽ, ആദിശേഷൻ, മുഹമ്മദ് സിനാൻ, ടോവിനോ തോമസ്, ഡോളി ജൂൺ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആൻ്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.

Share this article