Latest News

ചാവശേരിയിൽ കാറിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം

G

Author

Gramika Team

Published

July 17, 2026

ചാവശേരിയിൽ കാറിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം

മട്ടന്നൂർ: ചാവശേരിയിൽ കാറിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം. രാവിലെ ആറോടെ ചാവശേരി ടൗണിന് സമീപത്തായിരുന്നു അപകടം. കർണാടകയിൽ നിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ജീപ്പാണ് കാറിൽ ഇടിച്ചത്. അപകടത്തിൽ റോഡരികിലെ മരവും പൊട്ടിയിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല. മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും ചേർന്നു മരം മുറിച്ചു നീക്കി.

Share this article