ചാലോടിനെ ബിക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു
Author
Gramika Team
Published
October 2, 2026

ചാലോട്: ശുചിത്വവും, സൗന്ദര്യവും ഉറപ്പാക്കി കീഴല്ലൂർ ഗ്രാമ പഞ്ചായത്തിലെ ചാലോട് ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു.പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി സരള ഉദ്ഘാടനം ചെയ്തു. ബീക്കൺ ടൗൺ,സ്വച്ഛതാ ഹി സേവ, കൈയ്യോട് കൈ ക്യാമ്പയിനുകളുടെ ഭാഗമായി ബേസ് ലൈൻ സർവ്വേ നടത്തുകയും സർവ്വേയിൽ കണ്ടെത്തിയ അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് പ്രത്യേക യോഗം വിളിച്ചു ചേർക്കുകയും, മൂന്ന് തവണകളിലായി ടൗൺ ശുചീകരണം നടത്തുകയും,ടൗൺ സൗന്ദര്യവൽക്കരണത്തിന് ഭാഗമായി നടപ്പാതകൾ കൈവരികൾ മുതലായവ പെയിൻറ് ചെയ്യുകയും, ബിന്ന് സ്ഥാപിക്കുകയും, അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൃത്യമായി കൈമാറുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് പ്രഖ്യാപനം നടത്തിയത്.പ്രഖ്യാപനത്തോട് അനുബന്ധിച്ച് എടയന്നൂർ മുതൽ ചാലോട് ടൗൺ വരെ ശുചിത്വ റാലി സംഘടിപ്പിച്ചു. പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി സജീവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് വി വി വനജാക്ഷി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ കെ പ്രഭാകരൻ, ടി രുധീഷ്, വി ജസ്‌ന,ജനപ്രതിനിധികളായ ഷീല പി , പ്രശാന്തൻ കെ,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശശികല ടീച്ചർ വ്യാപാരി സംഘടന പ്രതിനിധികളായ സനീഷ് പി കെ, സന്തോഷ് പി ,VEO രസിത്ത് കെ.എം,ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ദിജിൽ എ.എൻ, പി . സി വിനോദൻ എന്നിവർ സംസാരിച്ചു.പരിപാടിയിൽ ഹയർ സെക്കൻഡറി സ്കൂളിലെ NSS വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബശ്രീ പ്രവർത്തകർ,ആശാ പ്രവർത്തകർ,വ്യാപാരികൾ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ചുമട്ട് തൊഴിലാളികൾ,മോട്ടർ വാഹന തൊഴിലാളികൾ,പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി കെ രജനി സ്വാഗതവും, ഹെഡ് ക്ലർക്ക് സജീഷ് കുമാർ കെ നന്ദിയും പറഞ്ഞു.