Local News

ഗ്രാമിക വാർത്ത ഫലം കണ്ടു: നീർവേലിയിലെ വെള്ളക്കെട്ടിന് പരിഹാരം

G

Author

Gramika Team

Published

July 13, 2026

ഗ്രാമിക വാർത്ത ഫലം കണ്ടു:  നീർവേലിയിലെ വെള്ളക്കെട്ടിന് പരിഹാരം

തലശ്ശേരി:മഴക്കാലം തുടങ്ങിയതോടെയാണ് നീർവേലി ടൗണിനടുത്ത് വെള്ളക്കെട്ടുണ്ടായത്. റോഡിലെ വലിയ വളവിലെ വെള്ളക്കെട്ട് വാഹന-കാൽനട യാത്രികർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിൽ വെള്ളക്കെട്ട് കാരണം ഒരുവശത്ത് കൂടെയാകും വാഹനങ്ങളുടെ യാത്ര. വെള്ളക്കെട്ട് ഉള്ള ഭാഗത്ത്കൂടെ കാൽ നട യാത്ര സാധ്യമായിരുന്നില്ല. എതിർവശത്ത് കൂടെ വേണം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് യാത്ര ചെയ്യാൻ. ഇതേ വശത്ത് കൂടെ തന്നെ വാഹനങ്ങളും പോകുമ്പോൾ കാൽനട യാത്രികർക്ക് ഏറെ ഭീഷണിയായിരുന്നു. റോഡ് നിർമ്മിക്കുന്നതിന് മുമ്പ് റോഡിന് കുറുകെ മഴവെള്ളം ഒഴുകിപ്പോകാൻ ഉണ്ടായിരുന്ന ഓവ്ചാൽ ഒഴിവാക്കിയതാണ് വെള്ളക്കെട്ടിന് കാരണം. സംഭവം കഴിഞ്ഞ ദിവസം ഗ്രാമിക വാർത്തയാക്കിയതോടെയാണ് അധികൃതർ ഇടപെട്ടത്. തുടർന്ന് ചെളിമൂടിയ ഡ്രൈനെജ് മുഴുവൻ ശുചീയാക്കി. കൂടാതെ റോഡിൽ അപകടത്തിന് ഇടയാക്കിയിരുന്ന കുഴി താത്കാലികമായി കല്ലിട്ട് അടക്കുകയും ചെയ്തിട്ടുണ്ട്.

Share this article