Local News
ഗ്രാമിക ചാനലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
G
Author
Gramika Team
Published
August 15, 2026

കൂത്തുപറമ്പ്: ഗ്രാമിക ചാനലിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. മാനേജിങ്ങ് ഡയറക്ടര്‍ കെ.രാജേഷ് പതാക ഉയര്‍ത്തി. ഗ്രാമിക ചാനലിന്റെ പതിനെട്ടാം വാര്‍ഷികാഘോഷവും നടന്നു. ഗ്രാമിക ചാനലിന്റെ പതിനെട്ടാം വാര്‍ഷികം കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ചു. ഡയറക്ടര്‍മാരായ എം.വി പ്രശാന്ത്, ടി.വി സുമേഷ്, സി എം രാജീവന്, ബാബു ഇളാഞ്ചേരി, പി സജിത്ത്, എം ഹരീഷ്,എന്‍ എം പ്രകാശന്, ചാനല്‍ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.