Local News

കർക്കടക വാവുബലിക്ക് തലശ്ശേരിയിൽ  ഒരുക്കങ്ങൾ പൂർത്തിയായി. 

G

Author

Gramika Team

Published

August 11, 2026

കർക്കടക വാവുബലിക്ക് തലശ്ശേരിയിൽ  ഒരുക്കങ്ങൾ പൂർത്തിയായി. 

തലശ്ശേരി: ജഗന്നാഥ ക്ഷേത്രാങ്കണത്തിൽ പത്തായിരം പേർക്ക് തർപ്പണത്തിനുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.  പുലർച്ചെ 5 മണിക്ക് ആരംഭിക്കുന്ന ബലി കർമ്മങ്ങൾ ഉച്ചവരെ നീളും. മേൽശാന്തി സജേഷ് കട്ടപ്പന, വിനു ശാന്തി,വിനീഷ് ശാന്തി, രഹിൻ ശാന്തി, ശ്രീഹരി എന്നിവർ കാർമ്മികത്വം വഹിക്കും. എള്ള്, ദർഭ, കൂർച്ചം, പിണ്ഡം, പുഷ്പങ്ങൾ, തുളസി തുടങ്ങിയ തർപ്പണ വസ്തുക്കൾ ഒരുക്കിയിട്ടുണ്ട്. തിലഹവനം, ശ്രാദ്ധ പുജ, പിതൃസമസ്ക്കാരം, സായൂജ്യപൂജ, ക്ഷേത്രപിണ്ഡം, എന്നീ പിതൃപ്രീതികരങ്ങളായ കർമ്മങ്ങളും നടക്കും. തലശ്ശേരി തൃക്കൈ ശിവക്ഷേത്രത്തിന്റെയും തലായി ബാലഗോപാല ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ തലായി കടപ്പുറത്ത് നടക്കുന്ന  ബലിതർപ്പണത്തിന് പതിനായിരം പേർക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് രാവിലെ ആറുമണിമുതലാണ്  ബലി കർമ്മങ്ങൾ ആരംഭിക്കുന്നത്. ധർമ്മടം  നുരുമ്പിൽ ശ്രീനാരായണ മഠത്തിന്റെ ആഭിമുഖ്യത്തിൽ ധർമ്മടം ബോട്ട് ജെട്ടിക്ക് സമീപം നുരുമ്പിൽ കടപ്പുറത്ത് അയ്യായിരം പേർക്ക് രാവിലെ 5 മണി മുതൽ  തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Share this article