Latest News

കോവളം സ്പാ പീഡന കേസ് :എസ്ഐടി രൂപീകരിച്ചു, സൈബർ വിദഗ്ധരടക്കം സംഘത്തിൽ.സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു,

G

Author

Gramika Team

Published

October 19, 2026

കോവളം സ്പാ പീഡന കേസ് :എസ്ഐടി രൂപീകരിച്ചു, സൈബർ വിദഗ്ധരടക്കം സംഘത്തിൽ.സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നു,

തിരുവനന്തപുരം കോവളത്തെ സ്പായിൽ ആന്ധ്രാ സ്വദേശിയായ 16കാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ അന്വേഷണത്തിനായി എസ് ഐടി രൂപീകരിച്ചു. സൈബർ വിദഗ്ദരടക്കം അടങ്ങുന്നതാണ് അന്വേഷണ സംഘം. സ്പായിൽ വന്നിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ്. പ്രതിപട്ടിക നീളുമെന്നാണ് വിവരം. പെൺകുട്ടിയെ ഉപദ്രവിച്ചവരുടെ തിരിച്ചറിയൽ പരേഡ് നടത്തും. ചെന്നൈയിലും പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് വിവരം. സ്പാ പീഡനത്തിന് പിന്നിൽ അന്തർ സംസ്ഥാന റാക്കറ്റ് എന്നാണ് പോലീസിന്റെ നിഗമനം. അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയെ ബന്ധുക്കൾ കഴിഞ്ഞ ജൂലൈ മാസത്തിലാണ് കോവളത്ത് എത്തിച്ചത്. തുടർന്ന് വിവിധ സ്പാകളിൽ നിർത്തി കുട്ടിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. സ്പായിലെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി അവിടെയുണ്ടായിരുന്ന ഒരു മലയാളി ജീവനക്കാരനായ യുവാവിനൊപ്പം രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കൈമാറിയ ഇളയമ്മ തന്നെയാണ് കാണാതായതോടെ പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലും കൗൺസിലിംഗിലുമാണ് ക്രൂരമായ പീഡനവിവരം പുറത്തുവന്നത്. പൊലീസിനോട് കുട്ടി പീഡന വിവരം പറഞ്ഞതിന് പിന്നാലെ ഇവർ മുങ്ങുകയായിരുന്നു. ആന്ധ്രയിൽ പിടിയിലായ കുട്ടിയുടെ ഇളയമ്മ, ഭർത്താവ് എന്നിവരെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. നിലവിൽ രണ്ട് സ്പാ ഉടമകൾ ഉൾപ്പെടെ നാലു പേരാണ് അറസ്റ്റിലായത്.

Share this article