Local News
കോട്ടയം പൊയിലിൽ കനാലിൽ വീണ് വയോധികന് ദാരുണാന്ത്യം
G
Author
Gramika Team
Published
August 12, 2026

കൂത്തുപറമ്പ്: കോട്ടയം പൊയിലിൽ കനാലിൽ വീണ് വയോധികന് ദാരുണാന്ത്യം. കോട്ടയംപൊയിൽ ഹാജിറാസിൽ അബൂബക്കറാണ് മരിച്ചത്. 65 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്നും ഡോക്ടറുടെ അടുത്തേക്ക് പരിശോധനയ്ക്കായി പോവുകയായിരുന്നു അബൂബക്കർ. കനാൽ കരയിലൂടെ നടന്ന് പോകുന്നതിനിടെ കാൽ വഴുതി കനാലിൽ വീണതാവാമെന്നാണ് സംശയിക്കുന്നത്. ഇതുവഴി പോവുകയായിരുന്നവരാണ് അബൂബക്കർ കനാലിലെ വെള്ളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. നാട്ടുകാർ ഉടൻ പുറത്തെടുത്ത് തലശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.