കൂത്തുപറമ്പിൽ കോൺഗ്രസ് ഓഫീസിനു നേരെ അക്രമം
Author
Gramika Team
Published
October 1, 2026

കൂത്തുപറമ്പ്: കൂത്തുപറമ്പിൽ കോൺഗ്രസ് ഓഫീസിനു നേരെ അക്രമം. കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന് നേരെയാണ് അക്രമം ഉണ്ടായത്. ഓഫീസിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമത്തിന് പിന്നിൽ എന്ന് കോൺഗ്രസ് ആരോപിച്ചു. ബുധനാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഓഫീസിനു നേരെ അക്രമം ഉണ്ടായത്. കൂത്തുപറമ്പ് നഗരസഭ ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന കൂത്തുപറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന്‍റെ ഒരു വശത്തെയും പിന്നിലെയും ജനല്‍ ചില്ലുകള്‍ എറിഞ്ഞും അടിച്ചും തകര്‍ക്കുകയായിരുന്നു. ഓഫീസിന്‍റെ പേര് ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്ത ബോര്‍ഡും നശിപ്പിച്ചു. സിപിഎം,ഡിവൈ എഫ്ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍ എന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സി.ജി തങ്കച്ചന്‍ പറഞ്ഞു. കൂത്തുപറമ്പ് എഎസ്പി ശിവം, സിഐ ടി വി പ്രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥല ത്തെത്തി പരിശോ ധന നടത്തി.അക്രമി കളുടെ ദൃശ്യം ഓഫീ സിലെ സിസിടിവി ക്യാമറയില്‍ പതി ഞ്ഞിട്ടുണ്ട്.ഈ ദൃശ്യ ങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അക്ര മികളെ കണ്ടെത്താ ന്‍ പോലീസ് അന്വേ ഷണം ഊര്‍ജ്ജിതമാ ക്കി.