Local News

കൂടാളി കാര്‍ അപകടത്തില്‍ 5 യുവാക്കള്‍ മരിച്ച സംഭവം: വിദഗ്ധസംഘം പരിശോധന നടത്തി

G

Author

Gramika Team

Published

July 16, 2026

കൂടാളി കാര്‍ അപകടത്തില്‍ 5 യുവാക്കള്‍ മരിച്ച സംഭവം: വിദഗ്ധസംഘം പരിശോധന നടത്തി

കൂടാളി: കുംഭത്ത് കാര്‍ അപകടത്തില്‍ 5 യുവാക്കള്‍ മരിച്ച സംഭവത്തില്‍ വിദഗ്ധസംഘം പരിശോധന നടത്തി.കുംഭത്ത് അപകടം നടന്ന സ്ഥലവും പരിസരവുമാണ് നാറ്റ്പാക് സൈന്‍റിസ്റ്റ്കള്‍ ഉള്‍പ്പെടെ വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. കാറിന്‍റെ അമിതവേഗത്തില്‍ നിയന്ത്രണം വിട്ടതാകാം അപകട കാരണമെന്നാണ് പോലീസിന്‍റെ നിഗമനം. സംഭവസമയത്ത് വാഹനം പെട്ടെന്ന് ബ്രെയ്ക്കിട്ടതിന്‍റെ പാടുകളോ മറ്റോ റോഡിലില്ലെന്ന് പോലീസ് പറഞ്ഞു. അപകടം നടന്നത് വളവുള്ള സ്ഥലത്തല്ല. കാര്‍ നിയന്ത്രണം വിട്ട് നേരെ പോയി മരത്തിലിടിച്ച് കയറുകയായിരുന്നുവെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്. സ്ഥലത്തെ രണ്ട് സി.സി.ടി.വി. ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ല. ബെംഗളൂരുവില്‍ നിന്ന് അഴീക്കോട്ടേക്കുള്ള നീണ്ട യാത്രയ്ക്കിടെ ഉറക്കവും ക്ഷീണവും കാരണം വാഹനം നിയന്ത്രണം വിട്ടതാകാമെന്നും പോലീസ് കരുതുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നതും അമിതവേഗത്തിന്‍റെ സൂചനയാണെന്നാണ് കണ്ടെത്തല്‍. വാഹനത്തിന് മധ്യഭാഗത്താണ് കൂടുതല്‍ ആഘാതമുണ്ടായത്. പിന്‍സീറ്റില്‍ മധ്യത്തില്‍ ഇരിക്കുകയായിരുന്ന മുഹമ്മദ് റിസ്വാനാണ് മാരകമായ പരിക്കേറ്റതെന്നും പോലീസ് അറിയിച്ചു. കാര്‍ ഓടിച്ചിരുന്ന പരംഛേത്രിയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Share this article