Latest News
G
Author
Gramika Team
Published
June 27, 2026

കീം പരീക്ഷ ഫലം പ്രഖ്യാപിച്ചു: രണ്ടാം റാങ്ക് കൂത്തുപറമ്പ് ചെറുവാഞ്ചേരി പൂവ്വത്തൂർ സ്വദേശി ധ്യാൻതേജിന്
സംസ്ഥാനത്തെ എഞ്ചിനീയറിങ്, ഫാർമസി (കീം) പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. അങ്കമാലി അയ്യംപുഴ സ്വദേശി റോഷൻ രാജുവിനാണ് ഒന്നാം റാങ്ക്. കൂത്തുപറമ്പ് ചെറുവാഞ്ചേരി പൂവ്വത്തൂർ സ്വദേശി ധ്യാൻതേജിന് രണ്ടാം റാങ്ക്.പ്രദീപൻ മണപ്പാട്ടി - അനിഷ ദമ്പിതികളുടെ മകനാണ് ധ്യാൻ തേജ്. സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ കൊച്ചിയിൽ വച്ചാണ് ഫലം ഔദ്യോഗികമായി പുറത്തുവിട്ടത്.