Local News
കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികയ്ക്ക് പരിക്ക്
G
Author
Gramika Team
Published
July 15, 2026

കതിരൂർ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് പരിക്കേറ്റു. കതിരൂർ പുല്ലോട് കൂർമ്പകാവ് പരിസരത്തെ പറമ്പത്താന്റെ വീട്ടിൽ ശാന്തയ്ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയോടെ സമീപത്തെ വയലിൽ പോയ സമയത്താണ് കാട്ടുപന്നി ആക്രമിച്ചത്. ആക്രമണത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ ശാന്തയെ ഉടൻ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്. മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതായി നാട്ടുകാർ പരാതിപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.