Local News
കരിമ്പത്ത് പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു
G
Author
Gramika Team
Published
August 7, 2026

കരിമ്പം: പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. മുയ്യം യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കരിമ്പം സ്വദേശികളായ സജീഷ് - നിത്യ ദമ്പതികളുടെ മകളാണ് ഇവാനി. സഹോദരൻ: ഇവയ്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തിൽ നടക്കും.