കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
Author
Gramika Team
Published
July 24, 2026

കണ്ണൂർ: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ 17ാം വാർഡ് ഉരുവച്ചാൽ, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ 6ാം വാർഡ് ബാവോഡ് ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൻമേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് അഞ്ചു വരെ അറിയിക്കാം. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിൽ 1125 വോട്ടർമാരാണുള്ളത്. ഇതിൽ 584 സ്ത്രീകളും 541 പുരുഷന്മാരുമാണ്. പെരളശ്ശേരി പഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് വാർഡിലെ 1360 വോട്ടർമാരിൽ 740 പേർ സ്ത്രീകളും 620 പുരുഷന്മാരുമാണ്. കരട് വോട്ടർ പട്ടികയിൽ മേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും കേട്ടശേഷം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിച്ച് അടുത്ത മാസം 17ന് അപ്ഡേഷൻ പൂർത്തിയാക്കും.19 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.വാർഡ് അംഗങ്ങൾ മരണപ്പെട്ടതിനെ തുടർന്നാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി എം ധനീഷ്, പെരളശ്ശേരി പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ, മട്ടന്നൂർ നഗരസഭ സെക്രട്ടറി പി.എൻ അനീഷ്, കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് പി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.