Local News

കനാൽ തകർന്നു വെള്ളം കയറി; കീഴല്ലൂരിൽ കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ

G

Author

Gramika Team

Published

August 10, 2026

കനാൽ തകർന്നു വെള്ളം കയറി; കീഴല്ലൂരിൽ കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ

കീഴല്ലൂർ: കനാൽ തകർന്ന് വെള്ളം കയറിയതോടെ കീഴല്ലൂരിലെ നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായി. ദുരിതപെയ്ത്തിനിടെയിൽ ഉപജീവന മാർഗം വരെ നഷ്ടമായതിന്റെ കഥയാണ് കീഴല്ലൂർ തേക്കിൻകാടെ നിർമാല്യത്തിൽ ഉത്തമന് പറയാനുള്ളത്. തുരങ്കവും കനാലും തകർന്ന് വീട്ടിലെക്ക് വെള്ളം നിറയുമ്പോൾ പ്രധാനപ്പെട്ട രേഖകൾ മാത്രം സുരക്ഷിതമാക്കാനെ ഈ കുടുംബത്തിന് കഴിഞ്ഞുള്ളു. ഓട്ടോ ഡ്രൈവറായ ഉത്തമന് ഇലക്ട്രിക് ഓട്ടോറിക്ഷയും കാറും മുതൽ വീട്ടിലെ സകലതും നഷ്ടമായി. എല്ലാത്തിനും സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് ഇവർ

Share this article