കതിരൂർ ടൗൺ ഇനി ബിക്കൺ ടൗൺ
Author
Gramika Team
Published
October 2, 2026

തലശ്ശേരി: കതിരൂർ ടൗൺ ബിക്കൺ ടൗണായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി കതിരൂർഗ്രാമ പഞ്ചായത്ത് സ്വച്ചതാ ഹി സേവയുടെ ഭാഗമായി കതിരൂർ ടൗണിൽ ശുചികരണ പ്രവർത്തിയും ശുചിത്വ റാലിയും സംഘടിപ്പിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പ്രത്യേക ഗ്രാമസഭ യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് പി പി. സനിൽ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.വി. പവിത്രൻ അധ്യക്ഷനായി. വിദ്യാർത്ഥികൾ, ഹരിതകർമ്മസേന, ആശവർക്കർമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ റാലിയിലും ശുചികരണ പ്രവർത്തയിലും പങ്കാളികളായി. ഹരിത കർമ്മസേന, ടാസ്ക് ഫോഴ്സ് ശക്തിപ്പെടുത്തുകയും ഖരമാലിന്യ നിർമാർജന ചട്ടങ്ങൾ ശക്തിപ്പെടുത്താനും പഞ്ചായത്ത് കർമ്മ പദ്ധതികൾ ആവിഷ്ക്കരിച്ച് വരികയാണ്. അസി സെക്രട്ടറി എം. സുഗതൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈപ്രസിന്റ എൻ.സുധീഷ്, കതിരൂർ ബേങ്ക് പ്രസിഡന്റ്ശ്രീജിത്ത്ചോയൻ, ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായകെ.വി. ശോസ് ന, പി.വി.ഷാഹിന. ഭാസ്ക്കരൻ കൂരാറത്ത്, ബ്ലോക്ക് അംഗം സംഗീത , വില്ലേജ് ഓഫീസർ രാജീവൻ , ആസൂത്രണ സമിതി അംഗം ടി.കെ ഷാജി, വി ഇ ഒ . രസിത, സെക്രട്ടറി പി. എൻ. മഞ്ജുഷ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.