Local News
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം: എയർ ഇന്ത്യ വിമാനം റദ്ദാക്കി
G
Author
Gramika Team
Published
August 10, 2026

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഒരു എയർ ഇന്ത്യ വിമാനം റദ്ദാക്കുകയും മറ്റൊന്ന് വൈകിയതുമാണ് പ്രതിഷേധത്തിന് കാരണം. കണ്ണൂർ - ദുബായ് എയർ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാർ രാവിലെ 6ഓടെ വമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പല യാത്രക്കാരും വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. മെയിൽ, ഫോൺ സന്ദേശങ്ങൾ വഴി യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയതായാണ് എയർ ഇന്ത്യ എക്സ്പ്രസ് പറയുന്നത്. എന്നാൽ അത്തരത്തിൽ സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ പറയുന്നത്.