Local News

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

G

Author

Gramika Team

Published

July 17, 2026

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് 18 കിലോയോളം കഞ്ചാവ് പിടികൂടിയത്. കണ്ണൂർ ആർ പി എഫ് ഇൻസ്പെക്ടർ ജെ. വർഗ്ഗീസ്, സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എസ് സിയാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. കഞ്ചാവ് എത്തിച്ചത് ആരെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. സി സി ടി വി ക്യാമറ ദൃശ്യങ്ങൾ റെയിൽവെ പൊലിസ് പരിശോധിച്ചു വരികയാണ്.

Share this article